ഫൂഷു: ലോക ചാമ്പ്യന്മാര് തന്നെ ചൈനാ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നിലനിര്‍ത്തി. പുരുഷവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയുടെ മാര്‍ക്കസ് ഫെര്‍നാള്‍ഡി ഗിഡിയോണും കെവിന് സഞ്ജയ സുകാമുല്ജിയും ഫൈനല്‍ സ്വന്തമാക്കി. ജപ്പാന്രെ കരുത്തരായ താകേഷി കാമുറാ-കീജോ സൊനോഡാ സഖ്യത്തെ 21-17,21-9 നാണ് തകര്‍ത്തത്.
പുരുഷവിഭാഗം സിംഗിള്‍സ് കിരീടം ജപ്പാന്റെ കെന്റോ മൊമോട്ടോയും വനിതാ കിരീടം ചൈനയുടെ ചെന്‍ യൂഫിയും നിലനിര്‍ത്തി.പുരുഷ വിഭാഗം ചാമ്പ്യനായ മൊമോട്ടോ ഇതോടെ 10-ാം കിരീടമാണ് ഈ വര്‍ഷം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരാട്ടത്തിലെ അതേ എതിരാളി തായ് വാനിന്റെ ചോ തീന് ചെന്നിനെയാണ് മൊമോട്ടോ വീണ്ടും തോല്‍പ്പിച്ചത്. വനിതകളില്‍ സ്വന്തം മണ്ണില്ട യൂഫി പരാജയപ്പെടുത്തിയത് ജപ്പാന്റെ ലോകതാരം നസോമീ ഓകൂഹാരയെയാണ്.
ഇന്ത്യന്‍ താരങ്ങളായ സാത്വിക് -ചിരാഗ് ജോഡികളെ സെമിയില്‍ കനത്തപോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഇന്തോനേഷ്യന്‍ ടീം ഫൈനലിലെത്തിയത്. സെമിയില്‍ 16-21, 20-22 നാണ് അവസാന നിമിഷം വരെ പോരാടിയ ഇന്ത്യന്‍ നിര അടിയറപറഞ്ഞത്.