ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം. ബുധനാഴ്ച വായു നില 467 ആയി. മലിനീകരണ തോത് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കട്ടികൂടിയ വിഷമയമായ മഞ്ഞും രൂപപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയില്‍ വായുവിന്റെ മലിനീകരണ തോത് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോയിഡില്‍ ആണ്. 572 ആണ് നോയിഡയില്‍ രേഖപ്പെടുത്തിയ വായു നില. ധിര്പൂരില് 487 ഉം ലോധിയില് 406 ഉം ഗുരുഗ്രാമില്‍ 511 ഉം ചാന്ദ്നി ചൗക്കില്‍ 393 ഉം ആണ് വായുനില. അതേസമയം വ്യാഴാഴ്ചയോടെ വായു മലിനീകരണ തോത് കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അടുത്ത രണ്ട് ദിവസത്തേക്ക് ഡല്‍ഹിയില്‍ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒരു ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതലാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. കൃഷിയുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ തീയിട്ടതാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകാന്‍ കാരണമായത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ പ്രദേശത്തെ കാറ്റിന്റെ വേഗത വീണ്ടും കുറഞ്ഞിട്ടുണ്ട്.