അബുദാബി: അബുദാബിയിലെ മിനയില്‍ വാഹനത്തിന് തീ പിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അറിയിച്ചു. അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുട്ടികളുടെ ജീവന് രക്ഷിക്കാനായില്ല.