സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഉയര്‍ന്നുകേട്ടിരുന്ന സ്വവര്ഗ്ഗരതിക്കനുകൂലമായ ഹര്‍ജിയില്‍ കോടതി വാദം കേട്ടു. സെക്ഷന്‍ 377എ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധം പൊതുസമൂഹത്തിന് ദോഷകരമാകും വിധം കണ്ടെത്തിയാല്‍ രണ്ടുവര്‍ഷം വരെ കഠിനതടവാണ് നിലവിലുള്ളത്. മാത്രമല്ല സ്വവര്‍ഗ്ഗരതി സിംഗപ്പൂരില്‍ ഭരണഘടനാ വിരുദ്ധവുമാണ്.
2014 ല്‍ സ്വവര്ഗ്ഗരതിക്കവനുകൂലമായ പരിശ്രമങ്ങള്‍ കോടതിയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് പൊതുവേ സ്വവര്‍ഗ്ഗരതിയോടുള്ള സമീപനം ഏറെ മാറിയിരിക്കുന്നുവെന്നാണ് ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നത്.
സ്വവര്‍ഗ്ഗരതി ആഗ്രഹിക്കുന്നവര്‍ സിംഗപ്പൂര്‍ പൗരന്മാര് തന്നെയാണ്. അവര്‍ ഭരണഘടനയുടെ എല്ലാം സംരക്ഷണവും അര്‍ഹിക്കുന്നു. 377എ എന്ന വകുപ്പ് ഈ സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ എഴുതി തയ്യാറാക്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.