ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഹാക്കിംഗിലൂടെ പണം തട്ടുന്നതിന്റെയും അശ്ലീല സന്ദേശം അയക്കുന്നതിന്റെയും പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. തലസ്ഥാനനഗരിയിലെ വിവിധയിടങ്ങളില്‍ നിന്നാണ് വ്യാപകമായി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സൗജന്യ മൊബൈല്‍ ചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ ഉപയോഗിച്ചവരെയാണ് സൈബര്‍ കുറ്റവാളികള്‍ ഇരകളാക്കിയതെന്ന് പോലീസ് അറിയിച്ചു.
സംഭവങ്ങളെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഡല്‍ഹിയിലെ കോണാട്ട് പ്ലേസിലെ വ്യപാരകേന്ദ്രത്തില് മൊബൗല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ച അമിത്കുമാര്‍ എന്ന വ്യക്തിയാണ് ആദ്യം തട്ടിപ്പിനിരയായത്. ചാര്‍ജ്ജിംഗിന് ശേഷമാണ് ഫോണില്‍ ഒരു സന്ദേശം വന്നതായി ശ്രദ്ധയില്‍പെട്ടത്. അതിലാണ് അക്കൗണ്ടില്‍നിന്ന് 50,000 രൂപ
പിന്‍വലിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. രണ്ടാമത്തെ സംഭവം ഖാന് മാര്‍ക്കറ്റിലാണ് നടന്നത്. ഫോണ്‍ ചാര്‍ജ്ജിംഗിന് വച്ച പെണ്‍കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങള്‍ നിറയുകയായിരുന്നു.ഇതോടെ രണ്ടുപേരും ഉടന്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഹാക്കിംഗിന്റെ പുതിയ രീതി കണ്ട് അമ്പരന്നത്. പൊതു ഇടങ്ങളില്‍ സേവനത്തിനായി സ്ഥാപിച്ചിരിക്കുന്ന ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍ ആരും പരിശോധിക്കാത്തതിനാല്‍ രഹസ്യമായി ചിപ്പുകള്‍ ഘടിപ്പിക്കാനുള്ള സാധ്യതയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏതായാലും പുതിയ രീതികളെക്കുറിച്ച് രാജ്യംമുഴുവന്‍ മുന്നറിയിപ്പ് പോലീസ് സൈബര്‍ സെല്ല് നല്‍കുകയാണ്.