വെനീസ്: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ വെള്ളപ്പൊക്കം. അമ്പത് കൊല്ലത്തിനിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഇറ്റാലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ എണ്‍പത് ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 1.87 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകളാണ് ഇപ്പോള്‍ വെനീസ് തീരത്ത് അടിക്കുന്നത്.
അതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണം. കാലാവസ്ഥാ വ്യതിയാനമാണ് ഇറ്റാലിയന്‍ തീരത്തെ വലിയ തിരമാലകള്‍ക്ക് കാരണമായതെന്ന് ശാസ്ത്രജ്ഞന്മാര് വിലയിരുത്തുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ സെന്റ് മാര്‍ക്വസ് ചത്വരത്തില്‍ മൂന്നടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
കൂടാതെ നഗരത്തിലെ പ്രധാന ആകര്‍ഷണ സഞ്ചാര സ്ഥലങ്ങളായ കൊട്ടാരങ്ങളും, ഹോട്ടലുകളും വെള്ളത്തിലാണ്. നിരവധി വിനോദസഞ്ചാരികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസെപ്പി കോണ്ടെ വെനീസ് സന്ദര്‍ശിച്ചു. ശേഷം വെനീസ് മേയര്‍ അടക്കം പ്രധാന അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.