തിരുവനന്തപുരം : എല്ലാ മതത്തിലെയും കാര്യങ്ങൾ പരിശോധിക്കാനുള്ള കോടതിയുടെ തീരുമാനം സർക്കാരിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി എ കെ ബാലൻ .
ഇന്നത്തെ വിധി അതിസങ്കീർണമാണ് . ഈ പരാമർശത്തോടെ കേസ് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് . സർക്കാരിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിധിയാണിത് .സർക്കാരിന് സങ്കീർണമായ ഒത്തിരി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിയും വരും .
അതേ സമയം ശബരിമല വിഷയത്തിൽ ആദ്യ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും മന്ത്രി പ്രതികരിച്ചു . സർക്കാരിന്റെ സംരക്ഷണത്തിൽ ഒരു യുവതിയും മല ചവിട്ടില്ല . അന്തിമ വിധി വരെ സർക്കാർ നിലപാടിൽ മാറ്റമില്ല . ഏതെങ്കിലും സ്ത്രീകളെ തങ്ങൾ കയറ്റുന്ന പ്രശ്നമില്ലെന്നും മന്ത്രി എ. കെ.ബാലൻ പറഞ്ഞു .