ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ആദ്യ ദിനം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 150 റണ്‍സിന് എല്ലാവരും പുറത്തായി.
ബംഗ്ലാദേശ് നിരയില്‍ അഞ്ച് പേര് മാത്രമാണ് രണ്ടക്കം കണ്ടത്. 43 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. നായകന് മോണിമുല് ഹഖ് 37 റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി 13 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മ(6) യുടെ വിക്കറ്റ് തുടക്കത്തിലെ തന്നെ നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര മികച്ച ഫോമിലായിരുന്നു. 61 പന്തില്‍ 7 ബൗണ്ടറികള്‍ സഹിതം 37 റണ്‍സ് നേടിയ പൂജാരയും 81 പന്തില്‍ 37 റണ്‍സുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്.