പത്തനംതിട്ട ; ലക്ഷോപലക്ഷം തീർത്ഥാടകർ ആഗ്രഹിച്ച വിധിയാണ് ഇന്ന് വന്ന സുപ്രീം കോടതി വിധിയെന്ന് ശബരിമല മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി . പ്രശ്ന രഹിത തീർത്ഥാടനമായിരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു .
വിധിയ്ക്കൊപ്പമെന്ന നിലപാടിൽ സർക്കാർ നിൽക്കുമ്പോൾ വിശ്വാസികളുടെ നിലപാടും കണക്കിലെടുക്കണം . അതേ സമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പഴയ വിധി നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു .
ശബരിമലയിൽ സന്ദർശനത്തിനായി യുവതികൾ എത്തിയാൽ എന്ത് ചെയ്യുമെന്ന് പരിശോധിച്ച് പറയാമെന്നും പിണറായി പറഞ്ഞു.