ഇസ്ലാമാബാദ്: കൊടും ഭീകരരാണ് പാകിസ്ഥാന്റെ ആരാധനപാത്രങ്ങള് എന്ന് വെളിപ്പെടുത്തി പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഭീകരരായ ഒസാമ ബിന്ലാദന്, അയ്മന് അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി എന്നിവര്‍ പാകിസ്ഥാന്റെ ഹീറോകള്‍ ആയിരുന്നെന്ന് പര്‍വേസ് മുഷറഫ് പറഞ്ഞു. പര്‍വേസ് മുഷറഫ് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ത്തുള്ള ബാബറാണ് അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ കശ്മീരിലെ യുവാക്കളെ പാകിസ്ഥാന് പരിശീലിപ്പിച്ചിരുന്നു. പരിശീലനത്തിനായി പാകിസ്ഥാനില്‍ എത്തുന്ന യുവാക്കള്‍ക്ക് വലിയ സ്വീകരണമാണ് പാകിസ്ഥാന് നല്‍കിയത്. അവര്‍ക്ക് ആവശ്യമായ പിന്തുണയും പരിശീലനവും തങ്ങള്‍ നല്‍കിയിരുന്നു. രാജ്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായാണ് അവരെ തങ്ങള്‍ കണ്ടതെന്നും പര്‍വേസ് മുഷറഫ് അഭിമുഖത്തില്‍ പറയുന്നു.
ജിഹാദി ഭീകരര്‍ പാകിസ്ഥാന്റെ ഹീറോകളാണ്. ഒസാമ ബിന്ലാദന്, ജലാലുദ്ദീന്‍ ഹഖാനി, അയ്മന് അല്‍ സവാഹിരി എന്നീ ഭീകരര്‍ പാകിസ്ഥാന് ആരാധിക്കുന്ന നായകന്മാരാണെന്നും അഭുമുഖത്തില്‍ പര്‍വേസ് മുഷറഫ് വ്യക്തമാക്കുന്നുണ്ട്.