കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബ്രസീല്‍ കോച്ചിനോട് വായടക്കാന്‍ പറയുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 13-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റിന ബ്രസിലിനെ പരാജയപ്പെടുത്തിയത്. താരത്തിന്റെ ഏക ഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന മത്സരത്തില്‍ വിജയിച്ചത്.
വിലക്കിന് ശേഷമുള്ള തിരിച്ചു വരവിലാണ് മെസിയുടെ ഈ നോട്ടം. നേരത്തെ ബ്രസീലിനെതിരായ ആരോപണത്തെ തുടര്‍ന്നായിരുന്നു മെസിക്ക് വിലക്ക് ലഭിച്ചത്. കളിക്കിടെ ബ്രസീലിയന്‍ കോച്ച് ടിറ്റൊ റഫറിയോട് നിരന്തരമായി പരാതി പറഞ്ഞതായിരുന്നു മെസിയെ ചൊടിപ്പിച്ചത്. ഇതോടെയാണ് നിയന്ത്രണം വിട്ട മെസി വായടക്കാന്‍ കോച്ചിനോട് ആവശ്യപ്പെട്ടത്.
O repórter cinematográfico Jordi Bordalba flagrou o momento em que Messi manda Tite calar a boca. O técnico brasileiro comentou sobre o desentendimento com o argentino -> https://t.co/XgISSBT4dk pic.twitter.com/SEO8dJXA27
— ge (@geglobo) November 15, 2019
അതേസമയം മെസിയോട് മിണ്ടാതിരിക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന് കോച്ച് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ മെസിക്ക് മഞ്ഞ കാര്‍ഡ് ലഭിക്കാത്തതില്‍ ബ്രസിലിയന്‍ കോച്ച് ടിറ്റെ അതൃപ്തി രേഖപ്പെടുത്തി. മെസി മഞ്ഞ കാര്‍ഡിന് അര്‍ഹനാണെന്നും ടിറ്റെ പറഞ്ഞു.















