മീറഠ്: ഇന്ത്യയില്‍ ആദ്യമായി നടക്കാന്‍ പോകുന്ന പകല്‍രാത്രി ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന പന്തുകള്‍ ഏറ്റവും ഗുണമേന്മയുള്ളതാണെന്ന് നിര്‍മ്മാതാക്കളായ എസ്ജി അവകാശപ്പെട്ടു. ലോകക്രിക്കറ്റില്‍ എസ്ജിയുടെ പന്തുകള്‍ എന്നും പരിഗണിച്ചിട്ടേയുള്ളു എന്ന് സാന്‍സ്‌പെറില്‍സ് ഗ്രീന്‍ലാന്റ്് കമ്പനി മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ പാരസ് ആനന്ദ് പറഞ്ഞു.
പിങ്ക് പന്തുകള്‍ സാധാരണ ചുവന്ന പന്തുകള്‍ ഉണ്ടാക്കുന്നതിനേക്കാളും ശ്രദ്ധയോടുകൂടിയാണ് നിര്‍മ്മിക്കുന്നത്. ആദ്യമേ ഡൈ ചെയ്ത തുകലാണ് ചുവന്ന പന്തുകള്‍ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പിങ്ക് പന്തിനായി തുകലിലെ നിറം വിവിധ ഘട്ടങ്ങളിലായി തേച്ചുപിടിപ്പിച്ച് 7-8 ദിവസംകൊണ്ട് മാത്രമാണ് തയ്യാറാക്കുന്നത്. ഒരു മാസം മുന്നേ തന്നെ ബിസിസിഐ അധികൃതര്‍ക്ക് 120 പുതിയ പന്തുകള്‍ പരിശോധനക്കായി നല്‍കിയിരുന്നുവെന്നും എസ്ജി നിര്‍മ്മാതാക്കള്‍ പറഞ്ഞു.
പിങ്ക് പന്തുകളുടെ നിറം 90 ഓവറുകള്‍ വരെ മങ്ങാതെ നില്‍ക്കാനുള്ള ഗുണപരിശോധനകള്‍ പലഘട്ടമായി നടത്തിയതായി എസ്ജി അറിയിച്ചു. പന്തിന്റെ കട്ടിപോലും പലതവണ ഉപയോഗിക്കുമ്പോള്‍ കുറയാത്ത വിധം മികച്ച തുകലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കഴിഞ്ഞ 3 വര്‍ഷമായി ഇത്തരം പന്തുകള്‍ ആഭ്യന്തര ക്രിക്കറ്റിനായി ഉപയോഗിക്കുകയാണെന്നും എസ്ജി ഉടമകള്‍ സൂചിപ്പിച്ചു.















