മേല്‍ക്കുരയില്‍ നിന്നും വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് 20 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ. തെക്കന്‍ ചൈനയിലെ ഫോഷനിലെ സ്പാ സെന്ററിലാണ് സംഭവം. പത്ത് വര്‍ഷമായി സ്പാ സെന്ററിന്റെ മേല്ക്കുരയിലെ താമസക്കാരനായ പെരുമ്പാമ്പിനെ അതിസാഹസികമായാണ് പൊലീസുകാര്‍ പിടികൂടിയത്.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സ്പാ ജീവനക്കാരനാണ് മേല്‍ക്കുരയില്‍ നിന്നും പാമ്പ് വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പത്ത് അടിയോളം നീളമുള്ള പെരുമ്പാമ്പിനെ പൊലീസുകാര്‍ പിടികൂടുന്ന ദൃശ്യങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പാ സെന്ററില്‍ ഈ പെരുമ്പാമ്പിനെ കണ്ടതായി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ അന്ന് ഇതിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇത് മേല്‍ക്കുരയില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. മേല്ക്കുരയുടെ ഒരു ഭാഗം തകര്‍ത്താണ് പാമ്പ് നിലത്ത് വീണത്.
പിടികൂടിയ പാമ്പിനെ പ്രാദേശിക വന്യജീവി കേന്ദ്രത്തിന് കൈമാറി. ഭക്ഷണം നല്കിയ ശേഷം അധികൃതര്‍ പാമ്പിനെ അധികൃതര്‍ വനത്തിനുള്ളിലേക്ക് വിട്ടു.