ഹെല്‍മറ്റ് ഇല്ലാത്തവരെ ഓടിച്ചിട്ട് പിടിക്കരുത്; പോലീസിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹെല്‍മറ്റ് ഇല്ലാത്തവരെ ഓടിച്ചിട്ട് പിടിക്കരുത്; പോലീസിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2019, 06:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് പോലീസിനോട് ഹൈക്കോടതി. റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന സമ്പ്രദായം ഒഴിവാക്കണമെന്നും നിയമലംഘകരെ പിടിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2012 ലെ ഡിജിപിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ട്രാഫിക് നിയമലംഘകരെ പിടികൂടാനായി നൂതനമാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ക്യാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനും ഇവരില്‍ നിന്ന് പിഴ ഈടാക്കാനും കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു.

മലപ്പുറം സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. മലപ്പുറം സ്വദേശി ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തപ്പോള്‍ പോലീസ് കൈകാണിച്ചിരുന്നു. ആ സമയത്ത് വണ്ടി നിര്‍ത്താതെ പോയപ്പോള്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായി. ഇതേതുടര്‍ന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയപ്പോഴാണ് കോടതി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന നാല് വയസിനു മുകളിലുള്ളവര്‍ ഹെല്‍മറ്റ്  ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന്‌ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies