എതിരാളിയെ ചുറ്റിവരിഞ്ഞു മുറുക്കി പരാജയപ്പെടുത്തുന്ന രീതിയാണ് പെരുമ്പാമ്പിന്റേത്. എന്നാല്‍ ഒരു പുള്ളിപ്പുലിയുടെ ശൗര്യത്തിന് മുന്നില്‍ പെരുമ്പാമ്പ് തോല്‍വി സമ്മതിക്കുന്ന വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കെനിയയിലെ മാസായി മാരാ ട്രയാംഗിള്‍ റിസര്‍വ്വില്‍ നിന്നാണ് എല്ലാവരിലും അമ്പരപ്പുണ്ടാക്കുന്ന ഈ വീഡിയോ ലഭിച്ചത്.
വിനോദ സഞ്ചാരികള്‍ പകര്‍ത്തിയ വീഡിയോ പുറത്തു വിട്ടത് ഡെയ്ലി മെയില്‍ ആണ്. പെരുമ്പാമ്പിന്റെ പിടുത്തത്തില്‍ നിന്നും രക്ഷപ്പെടുന്നതും ചുറ്റി വരിയാന്‍ ശ്രമിക്കുന്നതിനിടെ തലയില്‍ കടിച്ച് പെരുമ്പാമ്പിനെ പരാജയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. പുലിയുടെ ആക്രമണത്തില്‍ പെരുമ്പാമ്പ് കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പെരുമ്പാമ്പാണ് ആദ്യം പുള്ളിപ്പുലിയെ ആക്രമിച്ചത്. പുള്ളിപ്പുലിയുടെ ശരീരത്തിലേക്ക് ചാടിയ പെരുമ്പാമ്പ് പുലിയെ ചുറ്റിവരിയാന്‍ ശ്രമിച്ചു. എന്നാല്‍ ചുറ്റിവരിയുന്നതിനിടെ പെരുമ്പാമ്പിന്റെ പിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ട പുലി പെരുമ്പാമ്പിന്റെ തലയില്‍ കടിച്ചു. ഈ വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.