ലോകത്തിലെ ഏറ്റവും വലിയ കാളയാണ് ഫെറ്റാഡ്. ഫ്രാന്‍സില്‍ ഉരുത്തിരിഞ്ഞ മെയ്ന്‍ അന്ജോ എന്ന ഇനത്തില്‍ പെട്ട ഫെറ്റാഡ് എന്ന കാളയുടെ തൂക്കം 1950 കിലോഗ്രാമാണ്. 2016 ലെ പാരിസ് അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിലാണ് ഫെറ്റാഡിനെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. അന്ന് പ്രദര്‍ശന മേളയില്‍ ഫെറ്റാഡ് എത്തുമ്പോള്‍ അഞ്ചര വയസുമാത്രമായിരുന്നു പ്രായം.
ലോകത്തിലെ ഏറ്റവും തൂക്കമുള്ള കാള എന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചാണ് അന്ന് ഫെറ്റാഡ് പ്രദര്‍ശന നഗരി വിട്ടത്. പ്രദര്‍ശന മേളയിലെ അന്നത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു ഫെറ്റാഡ്. നിരവധി പേരാണ് ഫെറ്റാഡിനെ കാണാനായി പ്രദശന മേളയില്‍ എത്തിയത്.
ഏറെ പ്രത്യേകതയുള്ള ഇനത്തില്‍ പെട്ട കാളയാണ് ഫെറ്റാഡ്. അമേരിക്ക, കാനഡ, ന്യൂഡിലാന്‍ഡ്, യുകെ എന്നിവിടങ്ങലില്‍ ധാരാളമുള്ള ഇനമാണ് മെയ്ന്‍ അന്ജോ. തീറ്റപരിവര്ത്തനശേഷിയാണ് മെയിന്‍ അന്ജോ കന്നുകാലികളുടെ പ്രധാന ഗുണം. കരുത്തുറ്റ മസിലുകളും ചുവപ്പു നിറത്തിലുള്ള ശരീരത്തിലെ വെളുത്ത പൊട്ടുകളും ഇവയുടെ പ്രത്യേകതയാണ്.