പൂഞ്ച്(ജമ്മുകശ്മീര്‍): സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ വീരോചിത പോരാട്ടത്തിനെ ഇന്ത്യന്‍ കരസേന അനുസ്മരിച്ചു. പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ പട്ടാളം നടത്തിയ കടന്നുകയറ്റം തടഞ്ഞ പോരാട്ടത്തില്‍ വീരചരമമടഞ്ഞ സൈനികരേയും പൗരന്മാരേയും കരസേന ഓര്‍മ്മിച്ചു.

1948ലാണ് പൂഞ്ചിലെ പോരാട്ടം നടന്നത്.യുദ്ധസ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സൈനിക ഉദ്യോഗസ്ഥന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രദേശവാസികളായ ദിവ്യാംഗര്‍ക്ക് ഇരുചക്രവാഹനവും വീല്‍ച്ചെയറുകളും സൈന്യം നല്‍കി.
ഓപ്പറേഷന്‍ ഈസി എന്ന പേരിലാണ് 1948ലെ പോരാട്ടം അറിയപ്പെടുന്നത്. ബ്രിഗേഡിയര്‍ പ്രീതം സിംഗിന്റെ നേതൃത്വത്തിലാണ് തിരിച്ചടിച്ചത്. പടിഞ്ഞാറന്‍ ജമ്മുമേഖലയിലാണ് പുഞ്ച്. രണ്ടു നദികളായ ബതാറും സുരനും ഇതേ മേഖലയിലൂടെയാണ് ഒഴുകുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഝലം, രജൗരി, നൗഷേറ, ജമ്മു മേഖലയിലൂടെ അനുകൂല കാലവസ്ഥയില്‍ മാത്രം എത്താന്‍ പറ്റുന്ന അവസ്തമൂലം ഒറ്റപ്പെട്ടതായിരുന്നു 1948ല്‍ പൂഞ്ച്. ഇേതുമുതലാക്കിയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയത്. 5,19 എന്നീ ബറ്റാലിയനുകളുടെ ധീരമായ ചെറുത്തുനില്‍പ്പാണ് പൂഞ്ച് മേഖല തിരികെ പിടിക്കാന്‍ ഇടയാക്കിയത്.















