14 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പി‌എസ്‌എൽ‌വി റോക്കറ്റ് 27 ന് കുതിച്ചുയരും ; നിർണ്ണായകമായ 27 മിനിട്ടിനുള്ളിൽ വിക്ഷേപണം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

14 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പി‌എസ്‌എൽ‌വി റോക്കറ്റ് 27 ന് കുതിച്ചുയരും ; നിർണ്ണായകമായ 27 മിനിട്ടിനുള്ളിൽ വിക്ഷേപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2019, 08:32 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പി‌എസ്‌എൽ‌വി റോക്കറ്റ് നവംബർ 27 ന് രാവിലെ 9.28 ന് ടേക്ക് ഓഫ് ചെയ്യും. ലിഫ്റ്റ് ഓഫ് ചെയ്തതിന് ശേഷം 27 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം.

ഇസ്‌റോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം .

വിക്ഷേപണത്തിൽ പ്രധാനമായും ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് -3 ഉപഗ്രഹം തന്നെയാണ്. ഒപ്പം യുഎസിൽ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3.

കാര്‍ട്ടോസാറ്റ് 2നേക്കാള്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ് 3-ക്ക് സാധിക്കും കാലാവസ്ഥ മാപ്പിങ്, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്‌ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം.യുഎസ് നാനോ ഉപഗ്രഹങ്ങളിൽ 12 എണ്ണം ഫ്ലോക്ക് -4 പി വിഭാഗത്തിൽപെട്ട ഭൂമി നിരീക്ഷണ ഉപഗ്രഹങ്ങളാണ്. പതിമൂന്നാമത്തേത് കമ്മ്യൂണിക്കേഷൻ ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്ബെഡുമാണ്.

റോക്കറ്റ് പറന്നുയർന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാൽ കാർട്ടോസാറ്റ് -3 ഭ്രമണപഥത്തിൽ വിന്യസിക്കും. ബഹിരാകാശത്ത് അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി.

97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിലാണ് കാർട്ടോസാറ്റ് -3 സ്ഥാപിക്കുക. തൊട്ടുപിന്നാലെ യുഎസിന്റെ 13 നാനോ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് ഭ്രമണപഥത്തിലെത്തും. അവസാന നാനോ ഉപഗ്രഹം പി‌എസ്‌എൽ‌വി റോക്കറ്റിന്റെ ലിഫ്റ്റ് ഓഫിൽ നിന്ന് 26 മിനിറ്റ് 50 സെക്കൻഡിലാകും ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് വിന്യസിക്കപ്പെടുന്നത് .

44 മീറ്റർ ഉയരമുള്ള, ഏകദേശം 320 ടൺ ഭാരമുള്ള പി‌എസ്‌എൽ‌വി-എക്സ്എൽ നാല് സ്റ്റേജ് എൻജിൻ റോക്കറ്റാണ്. ഇത് ഖര ദ്രാവക ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്നു. പ്രാരംഭ ഫ്ലൈറ്റ് ഘട്ടത്തിൽ അധിക ഊർജ്ജം നൽകുന്നതിന് ആറ് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടറുകളാണ് റോക്കറ്റിനുള്ളത്.പി‌എസ്‌എൽ‌വി-എക്സ്എൽ വേരിയന്റാണ് സാറ്റലൈറ്റുകളെ ഭ്രമണപഥത്തിൽ എത്തിക്കുക.

Share437TweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies