മൊണോക്കോ: കെനിയയുടെ മാരത്തണ്‍ അല്‍ഭുതം ഇല്യൂദ് കിപ്‌ചോഗെയും 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ലോകചാമ്പ്യന്‍ അമേരിക്കയുടെ ദലീല മുഹമ്മദും ലോക അത്‌ലറ്റ് ബഹുമതികള്‍ക്കര്‍ഹരായി.
രണ്ടാം തവണയാണ് തുടര്‍ച്ചയായി ലോക അത്‌ലറ്റ് പുരസ്‌കാരം കിപ്‌ചോഗെയെന്ന ദീര്‍ഘദൂര ഓട്ടത്തിലെ സൂപ്പര്‍താരത്തെ തേടിയെത്തുന്നത്. ഈ വര്‍ഷം ഏപ്രിലിലെ ലണ്ടന്‍ മാരത്തണില്‍ 2 മണിക്കൂര്‍ 2 മിനിറ്റ് 37 സെക്കന്റുകളിലാണ് കിപ്‌ചോഗെ ഓട്ടം പൂര്‍ത്തിയാക്കിയത്. മരത്തണിന്റെ ദൂരമായ 42.195 കിലോമീറ്റര്‍ വിയന്നയില്‍ 1 മണിക്കൂര്‍ 59 മിനിറ്റ് 40 സെക്കന്റില്‍ ഓടിയെത്തി ഈ വര്‍ഷം ലോകറെക്കോഡും കിപ്‌ചോഗെ തന്റെ പേരില്‍ കുറിച്ചിരുന്നു.
ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ വനിതാ വിഭാഗം ലോക ചാമ്പ്യന്‍ അമേരിക്കയുടെ ദലീലാ മുഹമ്മദും വനിതാ ലോക അത്‌ലറ്റ് പുരസ്‌കാരം ഏറ്റുവാങ്ങി. ഈ വര്‍ഷം രണ്ടുതവണയാണ് 29 കാരിയായ ദലീല ലോകറെക്കോഡ് തിരുത്തിക്കുറിച്ചത്.
ലോക അത്‌ലറ്റിക്‌സിലെ ഉയര്‍ന്നു വരുന്ന താരങ്ങളായി ഉക്രയിനിന്റെ യറോസ്ലോവ മഹൂച്ചികും എത്യോപ്യയുടെ സെലീമോണ്‍ ബറേഗയും ആദരിക്കപ്പെട്ടു. അണ്ടര്‍-20ല്‍ റെക്കോഡോഡെ 2.04 മീറ്റര്‍ ഉയരം ഹൈജംപില്‍ താണ്ടിയതാരമാണ് മഹൂച്ചിക്. സെലോമണ്‍ ബറേഗാ ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ ലോക ശ്രദ്ധ നേടിക്കഴിഞ്ഞ യുവതാരമാണ്.















