പൈതൃക സ്മാരകം സംരക്ഷിക്കാന്‍ ഒരു ജനത കൈക്കൊണ്ട തീരുമാനത്തെ പ്രകീര്‍ത്തിക്കുകയാണ് ലോകം ഇന്ന്. നശിച്ചു പോകുമെന്ന് കരുതിയിരുന്ന ലൈറ്റ് ഹൗസിനെ അതി വിദഗ്ധമായി മാറ്റി സ്ഥാപിച്ചിരിക്കുകയാണ് ഡെന്മാര്ക്ക് ജനത. 12 വര്‍ഷത്തോളം പഴക്കമുള്ള ലൈറ്റ് ഹൗസാണ് മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
1900 ല്‍ കടലില്‍ നിന്നും 656 അടി അകലെ പണിത ലൈറ്റ് ഹൗസ് കാലക്രമേണ മണ്ണൊലിപ്പ് മൂലം കടലില്‍ നിന്നും വെറും 20 അടി മാത്രം അകലെയായി. ഇതോടെ ലൈറ്റ് ഹൗസ് എപ്പോള്‍ വേണമെങ്കിലും കടലിലേക്ക് പതിക്കാം എന്ന അവസ്ഥയിലായി.
എന്നാല്‍ ചരിത്രം ഉറങ്ങുന്ന ലൈറ്റ് ഹൗസിനെ കടലിന് വിട്ടു കൊടുക്കാന്‍ ഡെന്മാര്ക്ക് സമൂഹം തയ്യാറായില്ല. ആയിരക്കണക്കിന് ടണ്‍ ഭാരം വരുന്ന ലൈറ്റ് ഹൗസിന്റെ അടിത്തറ സൂക്ഷമായി ഇളക്കി ചക്രങ്ങള്‍ ഘടിപ്പിച്ച് ഒരു പാളത്തിലൂടെ ജൂട്ട്ലാന്‍ഡ് തീരത്തേക്ക് നിരക്കി നീക്കുകയായിരുന്നു ഡെന്മാര്ക്ക് സമൂഹം. 76 അടി നീളമുള്ള ലൈറ്റ് ഹൗസ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്ശകര്ക്കാക്കായി തുറന്നു നല്‍കിയിട്ടുണ്ട്. 5.75 ലക്ഷം ഡോളറാണ് ഡെന്മാര്ക്ക് ഇതിനായി ചെലവിട്ടത്.
120 വര്‍ഷം പഴക്കമുള്ള പൈതൃക സ്മാരകത്തെ സംരക്ഷിക്കാനുള്ള തീരുമാനം ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.