കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താതെ തൃപ്തി ദേശായിയും സംഘവും മടങ്ങി. പോലീസ് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സംഘം പുണെയിലേക്ക് മടങ്ങിയത്. പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.
2018ലെ യുവതി പ്രവേശനത്തിനുള്ള വിധിയില്‍ സ്റ്റേ ഇല്ലാതിരുന്നിട്ടും രാവിലെ എത്തിയ തങ്ങളെ തടഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും തൃപ്തി ദേശായി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് താന്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയതെന്നും. കേരളത്തിലെത്തുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും തൃപ്തി ദേശായി വ്യക്തമാക്കി.