റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പതിമൂന്ന് മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ക്രമീകരിച്ചിട്ടുള്ളത്. നവംബര്‍ 30നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ബിജെപിയും, ബിജെപി ഇതര സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്കുന്ന മഹാസഖ്യവും മണ്ഡലങ്ങളില്‍ വലിയ പ്രചാരണമാണ് നടത്തിയത്. ബിജെപി ഇത്തവണ ജാര്‍ഖണ്ഡില്‍ സഖ്യമൊന്നുമില്ലാതെ ഒറ്റക്കാണ് മത്സരിക്കുന്നത്.
ജാതിയും ഗോത്രവും പറഞ്ഞു വോട്ട് നേടാനുള്ള മഹാസഖ്യത്തിന്റെ നീക്കം പരാജയപ്പെടുമെന്നും രഘുബര്‍ദാസ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നുമാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഈ മാസം 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്