മരക്കൂട്ടം: വഴിരികില്‍ കച്ചവടം ചെയ്യരുതെന്നാവശ്യപ്പെട്ട് ശബരിമലയില്‍ വയോധികയ്ക്ക് നേരെ പോലീസിന്റെ അതിക്രമം കാണിച്ചതായി പരാതി. പെരിയരാജ് എന്ന തമിഴ്നാട് സ്വദേശിയുടെ കപ്പലണ്ടി കൂട തട്ടിത്തെറിപ്പിച്ചായിരുന്നു പോലീസിന്റെ അതിക്രമം.
പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന മരക്കൂട്ടം പാതയിയില്‍ രാവിലെ ഏഴു മണിക്കായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ക്ക് കപ്പലണ്ടി വിറ്റാണ് പെരിയരാജ ഉപജീവന മാര്‍ഗ്ഗം നോക്കുന്നത്.
എല്ലാ വര്‍ഷവും ശബരിമലയില്‍ കച്ചവടം നടത്താനെത്തുന്ന സ്ത്രീയാണ് പെരിയരാജ. ഇത്രയും ദിവസം അവര്‍ പമ്പയില്‍ കച്ചവടം നടത്തുകയായിരുന്നു. ഇന്ന് രാവിലെ കപ്പലണ്ടി വില്ക്കാന് വരുന്ന വഴിയാണ് പോലീസ് ഇവരോട് ക്രൂരമായി പെരുമാറിയതെന്നാണ് പരാതി.