ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റെക്കോര്‍ഡിട്ട് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ചാമ്പ്യന്‍സ് ലീഗില്‍ 34 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ നേടിയ ഗോളിലൂടെയാണ് മെസി ഈ നേട്ടം കൈവരിച്ചത്.
ബാഴ്‌സലോണ ജഴ്‌സിയിലെ 700ാം മത്സരത്തിലാണ് മെസി റെക്കോര്‍ഡിട്ടത്. 33 ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡാണ് മെസി തിരുത്തിക്കുറിച്ചത്. മുന്‍ റയല്‍ മാഡ്രിഡ് താരം റൗളും 33 ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയിരുന്നു.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ഒരു ഗോള്‍ നേടിയ മെസി രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. 29ാം മിനിട്ടില്‍ ലൂയിസ് സുവാരസും 33ാം മിനിട്ടില്‍ മെസിയും 67ാം മിനിട്ടില്‍ ഗ്രീസ്മാനുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ഇതോടെ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.















