തിരുവനന്തപുരം: അനധികൃതമായി ലൈറ്റും ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ച 15 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനത്തെ 176 ടൂറിസ്റ്റ് ബസുകള്‍ക്ക് നോട്ടീസു നല്‍കിയിട്ടുണ്ട്. അനധികൃതമായി ഘടിപ്പിച്ച സംവിധാനങ്ങള്‍ നീക്കി 2 ദിവസത്തിനുള്ളില്‍ പരിശോധനയ്ക്കായി ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.