പെര്‍ഫ്യൂം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സുഗന്ധം നിലനിര്‍ത്താന്‍ ചില വഴികളിതാ

പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. പല തരത്തിലുള്ള പെര്‍ഫ്യൂമുകള്‍ ഇന്ന് വിപണിയില്‍ ലഭിക്കാറുണ്ട്. എന്നാല്‍ പെര്‍ഫ്യൂമുകളുടെ മണം അധിക നേരം നിലനില്‍ക്കില്ലെന്ന് ചിലരെങ്കിലും പരാതി പറയാറുണ്ട്. പെര്‍ഫ്യൂം അടിച്ചാല്‍ ശരീരത്തില്‍ സുഗന്ധം അധിക നേരം നിലനില്‍ക്കാനുള്ള ചില പൊടിക്കൈകള്‍ ഇതാ;
1. നമ്മളെല്ലാം പെര്‍ഫ്യൂം അടിക്കുന്നത് പുറത്ത് പോകുന്നതിന് തൊട്ട് മുന്‍പാണ്. എന്നാല്‍ കുളി കഴിഞ്ഞ ഉടന്‍ പെര്‍ഫ്യൂം അടിക്കുന്നതാണ് നല്ലത്. നനവുള്ള ചര്‍മ്മം സുഗന്ധത്തെ നന്നായി ആഗിരണം ചെയ്യും.
2. മണമില്ലാത്ത ബോഡി ലോഷനുകള്‍ ശരീരത്തില്‍ പുരട്ടിയതിന് ശേഷം പെര്‍ഫ്യൂം അടിക്കുന്നതും ഏറെ നേരം സുഗന്ധം നിലനിര്‍ത്താന്‍ സഹായിക്കും.
3. കൈകകളിലും കാല്‍മുട്ടിന് പിന്നിലും കഴുത്തിലുമാണ് പ്രധാനമായും പെര്‍ഫ്യൂം അടിക്കേണ്ടത്.
4. വസ്ത്രം അലക്കി ഉണക്കി സൂക്ഷിക്കുമ്പോള്‍ ടിഷ്യു പേപ്പറില്‍ പെര്‍ഫ്യൂം അടിച്ച് വസത്രങ്ങള്‍ക്കിടയില്‍ സൂക്ഷിക്കുന്നതും സുഗന്ധം നിലനില്‍ക്കാന്‍ മികച്ച മാര്‍ഗമാണ്.
5. ഇടയ്‌ക്കിടെ പെര്‍ഫ്യും അടിക്കാന്‍ കുപ്പിയുമായി നടക്കേണ്ട കാര്യമില്ല. പകരം പഞ്ഞിയില്‍ പെര്‍ഫ്യൂം സ്േ്രപ ചെയ്ത് പഴ്‌സില്‍ സൂക്ഷിക്കാം.
6. പെര്‍ഫ്യൂമുകള്‍ എപ്പോഴും സൂക്ഷിക്കേണ്ടത് കൃത്യമായ സ്ഥലങ്ങളിലായിരിക്കണം. ചൂടില്‍ നിന്നും നേരിട്ടുള്ള സൂര്യ പ്രകാശത്തില്‍ നിന്നും മാറ്റി വെയ്‌ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
7. പെര്‍ഫ്യൂം കൈകളില്‍ അടിച്ചാല്‍ കൈ തിരുമാതെ നോക്കണം. കൈ തിരുമുമ്പോള്‍ മണം പോകാനുള്ള സാധ്യത കൂടുതലാണ്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..