ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2019, 12:51 pm IST
FacebookTwitterWhatsAppTelegram

ബിഹാറിലെ മുസാഫർപൂറെന്ന ചെറുഗ്രാമത്തിൽ നിന്നും ഇന്ത്യൻ സായുധസേനയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് സബ് ലെഫ്റ്റനന്റ് ശിവാംഗി. നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റായി ശിവാംഗി ഔദ്യോഗികമായി ചുമതലയേൽക്കുകയാണ്. ഈ വരുന്ന ഡിസംബർ 2 ന് ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ശിവാംഗി പരിശീലനം പൂർത്തിയാക്കും.

ഹെലികോപ്ടറിൽ ഒരു മന്ത്രി വന്നിറങ്ങുന്നത് കണ്ടപ്പോൾ പൈലറ്റാകണമെന്ന് ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് തോന്നിയ മോഹം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നേടിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പോലും ആ ആഗ്രഹത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയിൽ എം.ടെക് വിദ്യാർത്ഥിനിയായിരിക്കെയാണ് ശിവാംഗിയ്‌ക്ക് നാവികസേനയിലേക്ക് സെലക്ഷൻ ലഭിച്ചത്. എം.ടെക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ അവൾ തീരുമാനമെടുത്തപ്പോൾ ഇന്ത്യൻ നാവിക സേനയ്‌ക്ക് അത് പുതിയ ചരിത്രമാവുകയായിരുന്നു.

ഏഴിമല നാവിക അക്കാഡമിയിൽ ആറുമാസ നേവൽ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കിയ ശിവാംഗി പിന്നീട് ദക്ഷിണ നാവിക ആസ്ഥാനത്ത് ഡോർണിയർ പരിശീലനവും വിജയകരമായി പൂർത്തിയാക്കി. സൈനിക സേവനത്തിന്റെ പാരമ്പര്യമൊന്നുമില്ലാത്ത ഒരു കുടുംബത്തിൽ നിന്ന് ആദ്യ നാവികസേന വനിതാ പൈലറ്റ് എന്ന അഭിമാനകരമായ നേട്ടത്തിലേക്കെത്താൻ കഴിഞ്ഞതെങ്ങനെയെന്ന് ശിവാംഗി അഭിമാനത്തോടെ വ്യക്തമാക്കുന്നു.

സായുധ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പുരുഷനോടൊപ്പം ധീരമായി പോരാടിയ വീരാംഗനമാർ ഒരുപാടുള്ള നാടാണ് നമ്മുടെ ഭാരതം. ഝാൻസിയിലെ മണികർണികയും കിട്ടൂർ റാണി ചന്നമ്മയും പ്രിതിലത വഡ്ഡേദാറും ബീനാദാസും ക്യാപ്ടൻ ലക്ഷ്മിയുമടക്കമുള്ള നിരവധി ധീര വനിതകൾ പോരാട്ടത്തിന്റെ പുതുചരിത്രം തന്നെ ഈ നാടിനു വേണ്ടി രചിച്ചിട്ടുണ്ട്. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ യുദ്ധമുഖത്തേക്ക് എത്തുന്ന ഇന്ത്യൻ വനിത സൈനികർ എന്ന ലക്ഷ്യം ഇപ്പോഴും അപൂർണമായി തുടരുകയാണ്. എന്നാൽ ഈ ലക്ഷ്യം വിദൂരമല്ല എന്ന സന്ദേശം ഇന്ത്യൻ സൈന്യം നൽകിക്കഴിഞ്ഞു. നാവിക സേനയുടെ പോർവിമാനങ്ങൾ വനിതകൾക്ക് എന്ന് പറത്താൻ കഴിയുമെന്ന ചോദ്യത്തിനും ശിവാംഗിക്ക് വ്യക്തമായ ഉത്തരമുണ്ട്.

പ്രതീക്ഷകൾ വാനോളമുയരുമ്പോൾ ഉത്തരവാദിത്വവും വർദ്ധിക്കുകയാണ്. രാജ്യത്തെ ആദ്യ നാവികസേന വനിത പൈലറ്റാകുമ്പോൾ പ്രത്യേകിച്ചും. പ്രതീക്ഷകൾ അസ്ഥാനത്താവില്ല എന്ന നിശ്ചയദാർഢ്യത്തോടെയാണ് ശിവാംഗി മുന്നോട്ടു പോകുന്നതും.

Share843TweetSendShare

More News from this section

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies