തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു യുവാവ് വെന്തുമരിച്ചു. തിരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ചു നിയന്ത്രണം വിട്ട് കാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചെങ്കിലും യുവാവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ കാര്‍ ഏറെക്കുറെ പൂര്‍ണ്ണമായും കത്തിനശിച്ചു.
കാറുനുള്ളില്‍ നിന്നു പെട്രോളിന്റെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറില്‍ തീ പടരാനുള്ള കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.