റായ്പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ ഒരു മലയാളി ഉള്‍പ്പെടെ ആറ് പേര് മരിച്ചു. കോഴിക്കോട് സ്വദേശി ബിനീഷാണ്(30) മരിച്ചത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹപ്രവര്‍ത്തകന്റെ വെടിയേറ്റാണ് ആറ് പേര് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ എസ്.ബി ഉല്ലാസ് എന്ന വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
45 ബറ്റാലിയന് കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്. 5 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഇയാളും വെടിയേറ്റ് മരിക്കുകയായിരുന്നു. റഹ്മാന് മാനസികവൈകല്യമുള്ള വ്യക്തിയാണെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു.