കാര്‍ട്ടൂം: സുഡാനില്‍ സെറാമിക് ഫാക്ടറിയില്‍ എല്‍പിജി ടാങ്ക് പൊട്ടിത്തെറിച്ചു. അപകടത്തില്‍ 18 ഇന്ത്യക്കാര്‍ മരിച്ചു. ബഹ്രിയിലെ സീല സെറാമിക് ഫാക്ടറിയിലാണ് അപകടം നടന്നത്
എല്‍പിജി ടാങ്ക് പൊട്ടത്തെറിച്ചുണ്ടായ അപകടത്തില്‍ 23 പേര് മരിച്ചതായാണ് വിവരം. 130 പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരില്‍ ഏഴ് പേര് ഇന്ത്യക്കാരാണ്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ സലോമി ഫാക്ടറിയുടെ താമസ സ്ഥലത്ത് സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഫാക്ടറിയില്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായതെന്ന് സുഡാന് അധികൃതര്‍ അറിയിച്ചു. കത്തിപ്പിടിക്കുന്ന വസ്തുക്കള്‍ ഫാക്ടറിക്കകത്ത് അനധികൃതമായി സൂക്ഷിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.