UAE

“നാദാപുരം നന്മ” പ്രവാസി കോൺഫറൻസ് ദുബായിൽ.

ദുബൈ : കഫറ്റേരിയ ,ഗ്രോസറി അടക്കം ഗൾഫിൽ ഇടത്തരം വാണിജ്യ മേഖലയിൽ ചരിത്രം സൃഷ്‌ടിച്ച നാദാപുരംകാരുടെ കൂട്ടായ്മ നാദാപുരം നൻമ  പ്രവാസി കോണ്‍ഫറന്‍സും അവാര്‍ഡ് ദാനവും ഡിസംബര്‍ 6 വെള്ളി വൈകിട്ട് 6.30 നു   ദുബൈ ഖിസൈസ് ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്നു മുഖ്യ രക്ഷാധികാരി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ദുബൈയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ആദ്യമായാണ് നാദാപുരത്തുകാർ ഒന്നടങ്കം സഹകരിച്ചുള്ള ഇത്തരമൊരു പരിപാടി ദുബൈയിൽ സംഘടിപ്പിക്കുന്നത് .പല വിധത്തിൽ ഭിന്നിപ്പിച്ച സമൂഹത്തെ നാടിന്റെ നന്മയ്ക്കു വേണ്ടി ഒരു കുടക്കീഴിൽ ആക്കുകയാണ് ലക്‌ഷ്യം .വിവാഹ വേളയിൽ നാട്ടിൽ നടക്കുന്ന ധൂർത്തും ആശങ്കകളും അകറ്റുന്നതിന് വലിയ ബോധവത്കരണം ആദ്യ പടിയായി ഉണ്ടാകും .ഗൾഫിൽ വാണിജ്യ രംഗത്ത് വെന്നിക്കൊടി പാറിച്ചവരെ ആദരിക്കും .

കേരളത്തില്‍ ഇസ്ലാം വന്നതിന് തൊട്ടുപിന്നാലെ ആത്മീയ ഗുരുക്കന്‍മാരും ബിസിനസ് തല്‍പരരും എത്തിച്ചേര്‍ന്ന നാടുകളില്‍ ഒന്നാണ് നാദാപുരം. നല്ല സാംസ്‌കാരിക പാരമ്പര്യമുള്ള ഈ നാട്ടില്‍ ധാരാളം പണ്ഡിതന്‍മാരും സൂഫീജ്ഞാനികളും പ്രവര്‍ത്തിക്കുകയും പഠനം നടത്തുകയും അദ്ധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. അവരില്‍ പലരും നാദാപുരത്തും പരിസരങ്ങളിലുമായി അന്ത്യവിശ്രമം കൊള്ളുന്നു. നാദാപുരത്തിന്റെ സാംസ്‌കാരിക വൈജ്ഞാനിക പൈതൃകം മങ്ങലേല്‍ക്കാതെ സംരക്ഷിക്കുക, ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരിക, ശ്രദ്ധേയമായ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നാദാപുരത്തിന്റെ വികാരം ഉള്‍ക്കൊണ്ട് രൂപം നല്‍കപ്പെടുന്ന കൂ്ട്ടായ്മയാണ് ‘ നാദാപുരം നന്മ ‘ . കുറ്റ്യാടി എം.എല്‍.എയും പ്രവാസിയുമായ പാറക്കല്‍ അബ്ദുല്ല സമ്മേളനം ഉദ്ഘാടനം ചെയ്യും, നന്മയും ഒരുമയും എന്ന വിഷയം അവതരിപ്പിച്ച് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ദുബൈ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് ദശകങ്ങളായി സേവനം ചെയ്യുന്ന നാദാപുരം കുരുന്നംകണ്ടി അസീസിനെയും നൂറിലധികം പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കിവരുന്ന നാദാപുരം മേഖലയിലുള്ള യു എ ഇയിലെ അന്‍പതോളം ബിസിനസുകാരെ അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിക്കപ്പെടും.  വിവിധ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.  സ്വാഗത സംഘം ചെയർമാൻ കരയത്ത് അസീസ് ഹാജി , കണ്‍വീനര്‍ എ.ടി ഇബ്രാഹിം ഹാജി , വൈസ് ചെയര്‍മാന്‍ കെ.പി മുഹമ്മദ്  എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

Loading...

0 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close