ദുബായ്: പുരുഷ ഏകദിനത്തില്‍ ആദ്യ വനിതാ മാച്ച് റഫറിയാകാനൊരുങ്ങി ജി.എസ് ലക്ഷ്മി. യുഎഇയില്‍ നടക്കാനാരിക്കുന്ന ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ്-2ലാണ് ലക്ഷ്മി മാച്ച് റഫറിയാകുക. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 8നാണ് മത്സരം.
നേരത്തെ, അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യത്തെ വനിതാ മാച്ച് റഫറിയായി ലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത എന്ന ബഹുമതിയാണ് ലക്ഷ്മി അന്ന് സ്വന്തമാക്കിയത്. മാച്ച് റഫറിയാകുന്നതോടു കൂടി ഈ വര്‍ഷം ലക്ഷ്മി സ്വന്തമാക്കുന്ന രണ്ടാമത്തെ നേട്ടമാണിത്.
51കാരിയായ ലക്ഷ്മി 1986 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേസ്, ആന്ധ്ര, ബീഹാര്‍, സൗത്ത്, വെസ്റ്റ് സോണുകള്‍ എന്നിവക്കു വേണ്ടി കളിച്ചിട്ടുണ്ട്.















