ഹൈദരാബാദ്: ഇന്ത്യാ വിന്‍ഡീസ് പരമ്പരക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ടി20 മത്സരങ്ങളിലെ ആദ്യ മത്സരത്തിനാണ് ഹൈദരാബാദ് വേദിയാകുന്നത്. ഇതിനിടെ മലയാളിതാരം സഞ്ജു വി സാംസണിനെ ടീമിലെടുത്തെങ്കിലും ഇന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇറങ്ങുക ഋഷഭ് പന്താകുമെന്നാണ് നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ നിരയില്‍ ഏവരും ഉറ്റ് നോക്കുന്നത് രോഹിത് ശര്‍മ്മയെത്തന്നെയാണ്. ടി20യില്‍ 400 സിക്‌സര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ വേണ്ടത് ഒരു സിക്‌സര്‍കൂടി മാത്രം. ഇന്ത്യക്കായി രോഹിത് ശര്‍മയും രാഹുലും ഓപ്പണര്‍മാരായി ഇറങ്ങുമെന്നാണ് സുചന. മൂന്നാമതായി കോഹ്‌ലിയും പിന്നീട് ടീം ഒന്നടങ്കം നാലാമനായി തീരുമാനിച്ചുകഴിഞ്ഞ ശ്രേയസ്സ് അയ്യരും ഇറങ്ങും. മധ്യനിരയില്‍ മനീഷ് പാണ്ഡെ, പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് നിലയുറപ്പിക്കുക. പേസ് നിരയില്‍ ഭുവനേശ്വറും ദീപക് ചാഹറും ഒപ്പം സ്പിന്നറായി യുസ്‌വേന്ദ്ര ചാഹലും കളിക്കും.
വിന്‍ഡീസ് നിരയെ ഓള്‍റൗണ്ടര്‍ കീറന്‍ പോള്ളാഡാണ് നയിക്കുക. എല്‍വിന്‍ ലൂയിസ്, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവരാണ് ഓപ്പണര്‍മാര്‍. ബ്രന്‍ഡന്‍ കിംഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദിനേശ് രാംദിന്‍(കീപ്പര്‍) ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് മധ്യനിരയില്‍ കളിക്കുക. ഖാരീ പിയേര്‍ അല്ലെങ്കില്‍ കീമോ പോള്‍ ഇവരിലൊരാള്‍ കളിക്കും. ഒപ്പം ഫാബിയാന്‍ അലനും ഹോയ്ഡന്‍ വാല്‍ഷ് ജൂനിയറും ഷെല്‍ഡന്‍ കോട്ട്‌റെല്ലും ബൗളിംഗ് നിരയിലുണ്ടാകും.















