ട്വന്റി 20യില്‍ തകര്‍ത്തടിച്ച് വിരാടും രാഹുലും; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ട്വന്റി 20യില്‍ തകര്‍ത്തടിച്ച് വിരാടും രാഹുലും; ഇന്ത്യയ്‌ക്ക് ആറ് വിക്കറ്റ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2019, 12:13 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കുറിച്ചത്. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ട്വന്റി 20 യില്‍ റണ്‍സ് പിന്തുടര്‍ന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.

50 പന്തില്‍ നിന്ന് ആറു വീതം ബൗണ്ടറിയും സിക്‌സുമായി 94 റണ്‍സെടുത്ത് മുന്നില്‍ നിന്നുനയിച്ച നായകന്‍ വിരാട് കോലിയാണ് വെസ്റ്റിന്‍ഡീസിനെ നിഷ്പ്രഭമാക്കിയത്. ഓപ്പണര്‍ രോഹിത് ശര്‍മയെ (8) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച കെ എല്‍ രാഹുലാണ് (40 പന്തില്‍ 62) ഇന്ത്യയ്‌ക്ക് മികച്ച തുടക്കമേകിയത്. ട്വിന്റി 20യിലെ ഏഴാം അര്‍ധ സെഞ്ചുറിയാണ് രാഹുല്‍ കുറിച്ചത്. ട്വിന്റി 20 കരിയറില്‍ രാഹുല്‍ 1000 റണ്‍സും തികച്ചു. 29-ാം ഇന്നിങ്‌സിലാണ് താരത്തിന്റെ നേട്ടം.

രാഹുല്‍ പുറത്തായ ശേഷം കളത്തിലിറങ്ങിയ കോലി പിന്നീട് വെടിക്കെട്ടിന് തിരികൊളുത്തി. കോലിയുടെ 23ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. തകര്‍ത്തടിച്ച കോലി വിന്‍ഡീസ് ബൗളര്‍ കെസ്രിക്ക് വില്യംസണെതിരേ നോട്ട്ബുക്ക് സെലബ്രേഷനും നടത്തി. രണ്ടാം വിക്കറ്റില്‍ കോലി രാഹുല്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം (18) 48 റണ്‍സിന്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി.

നേരത്തെ തുടക്കംമുതല്‍ തകര്‍ത്തടിച്ച ബാറ്റ്‌സ്മാന്‍മാരെ ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ സഹായിച്ചപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 207ല്‍ എത്തി.

ട്വന്റി 20യിലെ ആദ്യ അന്താരാഷ്‌ട്ര അര്‍ധസെഞ്ചുറി നേടിയ ഷിംറോണ്‍ ഹെറ്റ്മയറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. രണ്ടു തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ഹെറ്റ്മയര്‍ 41 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 56 റണ്‍സെടുത്തു.

രണ്ടാം ഓവറില്‍ തന്നെ ദീപക് ചാഹര്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെ (2) മടക്കിയ ശേഷമായിരുന്നു വിന്‍ഡീസ് വെടിക്കെട്ട്. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ലൂയിസിനെ പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ബ്രണ്ടന്‍ കിങ് (23 പന്തില്‍ 31), കീറോണ്‍ പൊള്ളാര്‍ഡ് (19 പന്തില്‍ 37) എന്നിവരും തകര്‍ത്തടിച്ചു.

15 സിക്‌സറുകളാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്. ഇന്ത്യയ്‌ക്കെതിരേ വിന്‍ഡീസ് ഒരു ട്വന്റി 20യില്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകളാണിത്. ജേസണ്‍ ഹോള്‍ഡര്‍ (ഒമ്പതു പന്തില്‍ 24), ദിനേഷ് രാംദിന്‍ (ഏഴു പന്തില്‍ 11) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്‌ത്തി. ദീപക് ചാഹര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies