ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളുടെ പതാകാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. രാദ്യസുരക്ഷക്ക് സേനകള്‍ വിലമതിക്കാനാകാത്ത സേവനമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാ സന്ദേളശത്തില്‍പറഞ്ഞു.
ആശംസകളര്‍പ്പിച്ച പ്രധാനമന്ത്രി സായുധസേനാ വിഭാഗം നടത്തിയ സേവാ പ്രവര്‍ത്തനങ്ങളും മാര്‍ച്ചുകളും മറ്റ് ബഹുമതികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോയും ട്വിറ്ററിലൂടെ ഉള്‍പ്പെടുത്തി.

‘ നമ്മുടെ സായുധ സേനകളെ പതാകാ ദിനത്തില്‍ അഭിനന്ദിക്കുന്നു. ഒപ്പം ധീരസൈനികരുടെ ക്ഷേമത്തിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കണം. എല്ലാ വര്‍ഷവും ഡിസംബര്‍ 7ന് നടത്തുന്ന പതാകാ ദിന ആചരണത്തിലൂടെ മുഴുവന്‍ സായുധസേനാ വിഭാഗത്തിന്റെ സേവനത്തിനെ നാം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
സേനകളോടുള്ള ആദരവ് മനസ്സില്‍സൂക്ഷിക്കുന്നതിനപ്പുറം ഒരോ വീട്ടിലും സേനയുടെ പതാക കൂടി സൂക്ഷിക്കണം. നിത്യജീവിതത്തില്‍ നിന്ന് ഒരു തുക സൈനികരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി നല്‍കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.















