ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍ ടോംജോസ് കളി മതിയാക്കുന്നു; തീരുമാനം കേരള അസോസിയേഷന്റെ അവഗണന കാരണം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍ ടോംജോസ് കളി മതിയാക്കുന്നു; തീരുമാനം കേരള അസോസിയേഷന്റെ അവഗണന കാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2019, 01:40 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍ ടോംജോസ് കളി മതിയാക്കുന്നതായി സൂചന. ഈ മാസം 25ന് ഒഡീഷയില്‍ നടക്കുന്ന ദേശീയ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു സംസ്ഥാനത്തിനായി കളിച്ച ശേഷമാകും വിരമിക്കുക എന്ന് ടോം ജോസ് പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ടോം ജോസ് തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ പങ്കുവച്ചത്.

കഴിഞ്ഞ 19 വര്‍ഷങ്ങളായി കേരളത്തിനും രാജ്യത്തിനുമായി കളിച്ച തന്നെ തുടര്‍ച്ചയായി അവഗണിക്കുന്ന സമീപനമാണ് കേരള വോളീബോള്‍ അസോസിയേഷന്‍ നടത്തുന്നതെന്ന് ടോംജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ കളി അവസാനിപ്പിക്കുകയാണ്. ഒരു താരത്തെ സംബന്ധിച്ചിടത്തോളം കളി അവസാനിപ്പിക്കുക എന്നത് മരിക്കുന്നതിന് തുല്യമാണ്. നന്ദി…. ‘ ഫേസ്ബുക്കില്‍ ടോംജോസിന്റെ വാക്കുകള്‍ തുടങ്ങുന്നതിങ്ങനെയാണ്.

പ്രിയപ്പെട്ടവരെ,
ഞാൻ നിങ്ങളുടെ സ്വന്തം
ടോം ജോസഫ്.

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്….
കളി അവസാനിപ്പിക്കുകയാണ്.
എനിക്കറിയാം, കളി അവസാനിപ്പിക്കുക എന്നത് ഒരുകളിക്കാരനെ സംബന്ധിച്ചിടത്തോളം മരണതുല്യമാണ്.
നന്ദി…
ഒരുപാട് പറഞ്ഞ് പതം വന്നവാക്കാണത്.
എന്നിരുന്നാലും നിങ്ങളോട് നന്ദി പറയാതിരിക്കാൻ എനിക്കാകില്ല.
പ്രിയപ്പെട്ട വോളി പ്രേമികളെ,
നിങ്ങളായിരുന്നു എനിക്കെല്ലാം.
നിങ്ങളില്ലായിരുന്നുവെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല.
കേരളത്തിലെ വോളി പ്രേമികളാണ് എന്നെ ഞാനാക്കിയത്.
നിങ്ങളായിരുന്നു എന്റെ ഉത്തേജനവും ഊർജവും.
നിങ്ങൾ ഗാലറിയിലിരുന്ന് മുഴക്കിയ ആരവങ്ങളാണ്, ആർപ്പുവിളികളാണ് എന്റെ വിജയരഹസ്യവും, ശക്തിയും .
സമയം അനിവാര്യമായിരിക്കുന്നു.
വിരമിക്കണം.
കേരളത്തിനു വേണ്ടിയല്ലാതെ ഇതു വരെ മറ്റൊരു സംസ്ഥാനത്തിനും കളിച്ചിട്ടില്ല.
അത്രമേൽ സ്നേഹിച്ചിരുന്നു, സ്നേഹിക്കുന്നു ഈ നാടിനെ.
കേരളത്തിനുവേണ്ടിക്കളിച്ച് ഉടുപ്പൂരണമെന്നതായിരുന്നു ആഗ്രഹവും അഭിലാഷവും.
പക്ഷേ സംസ്ഥാന അസോസിയേഷന് ഞാൻ അത്രമേൽ അനഭിമതനായിരിക്കുന്നു.
സംസ്ഥാന അസോസിയേഷനിലെ അഴിമതിയും സ്വാർഥതാൽപര്യങ്ങളും വിളിച്ചു പറഞ്ഞതാണ് കാരണം.
കളിക്കാരൻ എന്ന നിലയ്‌ക്ക് ഇനിയും അത് ധീരമായി തുടരും.
സംസ്ഥാന അസോസിയേഷൻ, കേരളം, ഇനിയൊരവസരം തരില്ല എന്നുറപ്പുള്ളതിനാൽ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാൻ തയാറെടുക്കുകയാണ്.( എതിർക്കുന്നവർ വഴി മുടക്കിയില്ലെങ്കിൽ )
വരുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ മറ്റൊരു സംസ്ഥാനത്തിന്റെ കുപ്പായത്തിൽ ഞാൻ ഉണ്ടാകും.
അതെന്റെ ഒടുവിലത്തെ മത്സരമാവും. അതോടെ കളിക്കാരൻ എന്ന ലേബൽ ഉപേക്ഷിക്കും.
ഒരു പക്ഷേ ആ അവസരവും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ സജീവമായുണ്ട് എന്ന അറിവോടെയാണ് ഈ ഉദ്യമം.
18 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചു. ആറു ദേശീയ ഗെയിംസുകളിൽ കേരളത്തിന്റെ ഉടുപ്പണിഞ്ഞു. മൂന്ന് സാഫ് ഗെയിംസ് സുവർണ പതക്കങ്ങളുണ്ട്. രണ്ട് ഏഷ്യൽ ഗെയിംസ് പ്രാതിനിധ്യവും. ഏഷ്യൻ ചാമ്പ്യൻഷിപ്പ്, മറ്റ് രാജ്യാന്തര ടൂർണമെന്റ് പ്രാതിനിധ്യം എന്നിവ വേറെ. അതിനൊക്കെയപ്പുറം ഇന്ത്യൻ നായകൻ എന്ന ബഹുമതിയും …

സംതൃപ്തനാണ് ഞാൻ.
എനിക്കെല്ലാം തന്നത് വോളിബോളാണ്.
കളിക്കളങ്ങൾ, ജീവിതം, സ്നേഹം, തൊഴിൽ. അങ്ങനെയങ്ങനെ…
എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളു.
സ്നേഹിച്ചവരോട്.
ഇഷ്ടപ്പെട്ടവരോട്.
കയ്യടിച്ചവരോട്.
ആർപ്പുവിളിച്ചവരോട്.
ഒപ്പം നിന്ന് ഒളിച്ചുകളിച്ചവരോട്.
ഒറ്റുകൊടുത്തവരോട്.
ഉപദ്രവിച്ചവരോട്.
ഉപദ്രവിക്കുന്നവരോട്.
അവസരങ്ങൾ നിഷേധിച്ചവരോട്.
എല്ലാവർക്കും ആത്മാർഥമായ നന്ദി…

പുതുതലമുറയിൽ പ്രതീക്ഷയുണ്ട്.
അവർക്ക് ഒരുപാട് മുന്നേറാനാകും.

പുതിയവരെ നിങ്ങളൊന്നറിയുക.
കളിക്കളത്തിനുപുറത്തെ കളി എനിക്ക് വശമില്ലായിരുന്നു.
അധികാരത്തിലല്ല.
പ്രതിഭത്വത്തിലാണ് നിങ്ങൾ വിശ്വസിക്കേണ്ടത്.
കളിയറിയാത്തവർ നിങ്ങളെ അധികാരത്തിനായി നിയന്ത്രിക്കാനെത്തിയേക്കാം.
അതിൽ വീഴാതിരിക്കുക.
അധികാരവും, ശക്തിയുമുള്ളവരോടപ്പമാകും ഭരണകൂടവും എന്നോർമിപ്പിക്കട്ടെ…

എല്ലാവർക്കും നന്ദി...( https://www.facebook.com/tom.joseph.9)
ടോം ജോസഫ്.

18 തവണ ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും 6 ദേശീയ ഗെയിംസിലും കേരളത്തിനായി ഇറങ്ങിയതാരമാണ് ടോം. രാജ്യത്തിനായി മൂന്ന് സാഫ് ഗെയിംസ്, രണ്ട് ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിച്ച താരമാണ് ടോം ജോസ്.

വോളിബോള്‍ താരമെന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തിനായി കളിച്ചുകൊണ്ട് വിരമിക്കുക എന്നത് ഏതു താരവും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ കേരളത്തിനായി കളിക്കാനുള്ള അവസരം അസോസിയേഷന്‍ നിഷേധിച്ചു. അതുകൊണ്ട് മറ്റേതെങ്കിലും സംസ്ഥാനത്തിനായി കളിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായുള്ള സമ്മതപത്രം കേരളം നല്‍കിയതായും ടോംജോസ് പറഞ്ഞു.

Share151
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies