സിമന്റ് തറയെ കൃഷിയിടമാക്കി; സംസ്ഥാന അവാര്‍ഡിന് അര്‍ഹരായി മെട്രോ നഗരത്തിലെ ഒരു കൂട്ടം വനിതകള്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സിമന്റ് തറയെ കൃഷിയിടമാക്കി; സംസ്ഥാന അവാര്‍ഡിന് അര്‍ഹരായി മെട്രോ നഗരത്തിലെ ഒരു കൂട്ടം വനിതകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2019, 04:39 pm IST
FacebookTwitterWhatsAppTelegram

വിഷമുക്ത പച്ചക്കറികള്‍ എന്ന പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കി കാണിച്ചു തരികയാണ് മെട്രോ നഗരത്തിലെ ഒരു കൂട്ടം വനിതകള്‍. ഒഴിവു സമയങ്ങളെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ആലോചനയാണ് പച്ചക്കറി കൃഷി എന്ന ആശയത്തിലേക്ക് ഇവരെ എത്തിച്ചത്. ഇതിനായി അടുത്തുള്ള വൈറ്റില കൃഷിഭവന്റെ സഹായവും തേടി.

മട്ടുപ്പാവിലെ കൃഷി ടെറസിനെ ബാധിക്കുമെന്നതിനാല്‍ ആദ്യമൊരു സങ്കോചമുണ്ടായിരുന്നു. പരിഹാരമായി തിരിനന എന്ന പുതിയ ആശയം കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. ഒട്ടും താമസിയാതെ തന്നെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കല്‍പ്പക ഗാര്‍ഡന്‍സിലെ ഫ്ളാറ്റിലെ ടെറസിന് മുകളില്‍ കൃഷി ആരംഭിച്ചു.

തുടക്കത്തില്‍ 10 പേരാണ് കൃഷിക്കായി രജിസ്റ്റര്‍ ചെയ്തത്. ഒരാള്‍ക്ക് 30 ബാഗുകള്‍ എന്ന കണക്കില്‍ 300 ബാഗുകള്‍ ലഭിച്ചു. പിന്നീട് പാഴായി കിടക്കുന്ന പെയിന്റ് ബക്കറ്റുകള്‍ ശേഖരിച്ച് അതിലും ചെടികള്‍ നട്ടുപിടിപ്പിച്ചു. വെണ്ടക്ക, വഴുതനങ്ങ, മുളക്, ചീര തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് പരീക്ഷണമെന്നോണം കൃഷി ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ പാവല്‍, പടവല്‍, കറിവേപ്പില, പുതീന, ക്യാബേജ് തുടങ്ങി മുപ്പതോളം തരം പച്ചക്കറികള്‍ ഇപ്പോള്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്. സങ്കരയിനങ്ങളും കൃഷിയിടത്തില്‍ പരീക്ഷിക്കാറുണ്ട്. കൃഷി കൂടുതല്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആത്മ എന്ന സംഘടനയില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചതായും ഇവര്‍ പറഞ്ഞു.

ടെറസ് വൃത്തികേടാകാതെ സ്ഥലത്തെ പരമാവധി പ്രയോജനപ്പെടുത്താവുന്ന തിരിനന എന്ന കൃഷിരീതിയാണ് ഇവിടെ ശ്രദ്ധേയമായത്. ചെടികള്‍ക്ക് ആവശ്യത്തിനുള്ള വെള്ളം ഏത് സമയത്തും ലഭിക്കുന്നു എന്നതാണ് തിരിനനയുടെ പ്രധാന സവിശേഷത. വണ്ണമുള്ള പിവിസി പൈപ്പുകള്‍ക്ക് മുകളിലായി ഗ്രോബാഗുകള്‍ സ്ഥാപിക്കും. പിവിസി പൈപ്പുകളെയും ഗ്രോബാഗുകളെയും ബന്ധിപ്പിക്കുന്ന ഒരു തിരിയും ഇതിനോടൊപ്പം ഘടിപ്പിച്ചിട്ടുണ്ടാകും. പിവിസി പൈപ്പിലേക്ക് വെള്ളം ഒഴിക്കുമ്പോള്‍ തിരിയിലൂടെ അത് ചെടികളിലേക്ക് എത്തുന്നു. ചെടികളുടെ ആരോഗ്യത്തിന് മാത്രമല്ല ടെറസിന്റെ സംരക്ഷണത്തിനും തിരിനന ഫലപ്രദമാണെന്നും ഇവര്‍ വ്യക്തമാക്കി .

പൂര്‍ണ്ണമായും ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. വേപ്പിന്‍ പിണ്ണാക്കും, എല്ലു പൊടിയും ചാണകവും ഉപയോഗിച്ച് തയ്യാറാക്കുന്ന വളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇത് കൂടാതെ മത്തിയും, ശര്‍ക്കരയും ഉപയോഗിച്ചുള്ള മിശ്രിതം വളമായും കീടനാശിനിയായും ഉപയോഗിക്കുന്നു. കീടങ്ങളെ അകറ്റാന്‍ കൃഷിയിടത്തില്‍ ചെണ്ടുമല്ലി ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വളങ്ങള്‍ എല്ലാം തന്നെ അംഗങ്ങള്‍ സ്വന്തമായാണ് നിര്‍മ്മിക്കാറുളളതെന്നും ഇവര്‍ പറഞ്ഞു.

തങ്ങള്‍ക്കാവശ്യമായ വിഷമുക്ത പച്ചക്കറി ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു തുടക്കത്തിലെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു വിളവെടുപ്പിലുണ്ടായ വിജയം. തങ്ങളുടെ ആവശ്യം കഴിഞ്ഞ് ബാക്കി വന്ന പച്ചക്കറികള്‍ ഫ്‌ലാറ്റിലെ മറ്റുള്ളവര്‍ക്ക് ചെറിയ വിലയ്‌ക്ക് വില്‍ക്കാനും സാധിക്കുന്നുണ്ട്. ഈ സന്തോഷത്തിനെല്ലാം പുറമെയാണ് ഈ വര്‍ഷത്തെ മികച്ച ഗ്രൂപ്പ് ഫാമിങ്ങിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കല്‍പക ഗാര്‍ഡന്‍സിനെ തേടിയെത്തിയത്.

വൈകുന്നേരങ്ങളിലും രാവിലെയും പച്ചക്കറി തൈകളെ പരിപാലിക്കാനായി ഇവര്‍ ടെറസിലെത്തും. ജോലി മാത്രമല്ല പിന്നെ കളിയും ചിരിയും ജീവിതസാഹചര്യങ്ങള്‍ പങ്കുവെച്ചും ഒരു കുടുംബം പോലെ ഇവരുടെ ജീവിതം മാറി മറിഞ്ഞു. ഇരുട്ടുവോളം പണിയെടുത്താലും സന്തോഷം തന്നെ. തൈകള്‍ നനയ്‌ക്കാന്‍ ഇടയ്‌ക്കൊക്കെ കുട്ടിപ്പട്ടാളവും എത്താറുണ്ട്. കല്‍പ്പക ഗാര്‍ഡന്‍സ് എന്ന പേര് ഇപ്പോഴാണ് അന്വര്‍ത്ഥമായതെന്ന് ഇവര്‍ പറഞ്ഞു. തങ്ങളുടെ ഈ കുട്ടായ്മ കണ്ട് കൂടുതല്‍ ആളുകള്‍ വിഷമുക്ത പച്ചക്കറി കൃഷിയിലേക്ക് വരുമെന്ന ശുഭപ്രതീക്ഷയും ഇവര്‍ പങ്കുവെച്ചു .

Share118TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies