കാര്യവട്ടം: കാര്യവട്ടം ട്വന്റി20 യിൽ വെസ്റ്റ് ഇൻഡീസിന് എട്ട് വിക്കറ്റ് ജയം. 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ലെൻഡൻ സിമ്മൻസാണ് വിൻഡീസിന്റെ വിജയ ശിൽപ്പി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസെടുത്തത്. അർദ്ധസെഞ്ച്വറി നേടിയ ശിവം ദുബെയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. 30 പന്തിൽ 54 റൺസെടുത്ത ദുബെയാണ് ഇന്ത്യയയുടെ ടോപ് സ്കോറർ. ഋഷഭ് പന്ത് 22 പന്തിൽ 33 റൺസുെടുത്ത് പുറത്താകാതെ നിന്നപ്പോൾ നായകൻ വിരാട് കോഹ് ലി 17 പന്തിൽ 19 ഉം രോഹിത് ശർമ്മ 18 പന്തിൽ 15 റൺസുമെടുത്തു.
വിൻഡീസിന് വേണ്ടി കെസ്റിക്ക് വില്യംസും ഹെയ്ഡൻ വാഷും രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ കോഡ്രൽ, ഖാരി പെരി, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ കീറൻ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. ആദ്യ ട്വന്റി20 യിൽ കളിച്ച അതേ ടീം തന്നെ ഇന്ത്യ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായായിരുന്നു വിൻഡീസ് ഇറങ്ങിയത്. വിക്കറ്റ് കീപ്പർ രാംദിന് പകരം നിക്കോളാസ് പൂരനാണ് ഇന്ന് കളിച്ചത്.















