ബംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ എം എല്‍ എമാര്‍ പ്രതിനിധീകരിച്ചിരുന്ന 15 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് നാളെ പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 5 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് വന്‍ നേട്ടമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. ഒന്‍പതു മുതല്‍ 12 വരെ സീറ്റുകള്‍ ബി ജെ പിയ്ക്ക് ലഭിക്കുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും ജെ ഡി എസിന് ഒരു സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.