ഒയാസിസ് ഇന്റർനാഷണൽ സ്കൂളിന്റെ പുതുതായി നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 9 തിങ്കൾ വൈകിട്ട് 5 ന് കേരള നിയമസഭ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുമെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു. അഹല്യ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോക്ടർ വി.സ് ഗോപാൽ. അഡെക് – അൽഐൻ സ്വകാര്യ വിദ്യഭ്യാസ മേഖല ഡയറക്ടർ മുഹമ്മദ് അൽ ഹാഷിമി, സ്പോൺസർ അലി ഫഹദ് അലി ഫഹദ് അൽ നുഐമി , അൽ ഐനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സാംബന്ധിക്കും. സ്കൂൾ പ്രിൻസിപ്പൽ ജയ നാരായണൻ അദ്യക്ഷത വഹിക്കും.തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറും.അഹല്യ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ ജീമി, അൽഅമരിയയിലാണ് അബുദാബി വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പിന്റെ (അഡെക്) മാർഗ നിർദേശങ്ങൾ അനുസരിച്ച്, എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയ വിശാലമായ കാമ്പസ് നിർമിച്ചിരിക്കുന്നത്. 2700 ഓളം കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട് പുതിയ സ്കൂളിൽ.