യുഎഇയിലെ മലയാളി പ്രവാസി കലാകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ആർട്മേറ്റ്സ് യുഎഇ ,ഫുജൈറ മീഡിയ കൺവൻഷൻ സെന്ററുമായി സഹകരിച്ചു നടത്തിയ ‘ആർട്മേറ്റ്സ് ഫിയസ്റ്റ ഫുജൈറ’ കലാവിരുന്ന് ശ്രദ്ധേയമായി .
.ചടങ്ങിൽ പ്രമുഖ വ്യവസായിയും യു.എ.ഇ പയനിയർ അവാർഡ് ജേതാവുമായ സജി ചെറിയാൻ, ജനം ടീവീ മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .
പരിപാടിയുടെ ഭാഗമായി സംഘനൃത്ത മത്സരവും സംഘടിപ്പിച്ചു. പ്രവാസി മലയാളികളിൽ നിന്നും പിറവിയെടുത്ത മലയാളചലച്ചിത്രം സമീർലെ അണിയറ പ്രവർത്തകർക്ക് ആദരവും അർപ്പിച്ചു.പോൾ സി ജോസഫ്, രാജീവ് പിള്ളൈ , ബിജുകുമാർ വി എസ്, ലാൽ രാജൻ , ഷീല പോൾ ,ഗണേഷ് വെങ്ങാട്ട്,സുനിത നോയൽ, ഷെർലി ഡേവിസ് എന്നിവർക്കൊപ്പം ആർട്മേറ്റ്സ് യുഎഇ ഫൗണ്ടർ ഷാജി പുഷ്പാംഗദൻ, അൻസാർ കൊയിലാണ്ടി, അജു റഹിം, മുരളി ഗുരുവായൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സവാദ് മാറഞ്ചേരി , ദിവ്യ പ്രേം ,ശിവനന്ദ ,മിഥുൻ എന്നിവർ മുഖ്യ അവതാരകരായി.