നമുക്കെല്ലാം സുപരിചിതമായ ജീവിയാണ് ചിലന്തി. വിഷമില്ലാത്ത ചിലന്തികള്‍ മുതല്‍ മനുഷ്യന്റെ ജീവന് വരെ ആപത്തായ രീതിയില്‍ കൊടിയ വിഷമുള്ള ചിലന്തികള്‍ വരെയുണ്ട്. ചിലയിനം ചിലന്തികള്‍ കടിക്കുകയോ ദേഹത്ത് കയറുകയോ ചെയ്താല്‍ അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കും.
ഒറ്റ കടിയിലൂടെ മനുഷ്യ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ലെക്സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് പുതിയ ഇനം ചിലന്തിയുടെ പേര്.
ഈ ചിലന്തി കടിച്ചാല്‍ ചര്‍മ്മം അഴുകി പോകുമെന്നാണ് മെക്സിക്കന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ജീവ ശാസ്ത്രജ്ഞരായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്ണ്ടാണ്രും അദ്ദേഹത്തിന്റെ ശിഷ്യരായ ക്ലൗഡിയാ നവറോ, കാരെന് സോളിസ്, മരിയ കോര്‍ടെസ് അല്‍മ, മെയ്റ കോര്‍ടെസ് അല്‍ ജൗറെസ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്.
ഈ ചിലന്തിയുടെ കടിയേറ്റാല്‍ മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെ മാത്രമെ കടിയേറ്റയാളെ ഇതില്‍ നിന്നും മോചിതനാക്കാന്‍ സാധിക്കൂ. കടിയേറ്റ പാട് ശരീരത്തില്‍ അതുപോലെ തന്നെ നിലനില്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.