ലെവല്‍ ക്രോസിംഗ് ഗേറ്റ് തുമ്പിക്കൈ കൊണ്ട് ഉയര്‍ത്തി മാറ്റി പാളം മുറിച്ച് കടന്നു പോകുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ദ് നന്ദ ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ഒരു മിനിട്ടും 7 സെക്കന്റുമാണ് വീഡിയോയുടെ ദൈര്‍ഘ്യം.
പാളം ക്രോസ് ചെയ്യാനെത്തിയപ്പോഴാണ് അടഞ്ഞ ഗേറ്റ് ആന ശ്രദ്ധിക്കുന്നത്. തുമ്പിക്കെ ഉപയോഗിച്ച് പൊക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ഗേറ്റ് ചെറുതായി ഉയര്‍ത്തി അതിനിടയിലൂടെ തല കടത്തിയ ശേഷം പതിയെ അകത്തു കടന്നു.
ഒരു സൈഡിലെ ഗേറ്റ് മറികടന്ന് ചെല്ലുമ്പോഴാണ് അടുത്ത ഗേറ്റ് ആന കാണുന്നത്. മടിച്ചു നില്‍ക്കാതെ ആ ഗേറ്റിന് മുകളിലൂടെ കടന്ന് പോകുന്ന കാഴ്‌ച്ചയും വീഡിയോയില്‍ ഉണ്ട്. ആന പാളം മുറിച്ച് കടക്കുന്ന സമയത്ത് ട്രെയിന്‍ വന്നാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് ആശങ്കപ്പെടുന്ന തരത്തിലുള്ള കമന്റുകളാണ് മിക്ക ആളുകളും പങ്കുവെച്ചിരിക്കുന്നത്. ആന കടന്നു പോകുന്ന സമയത്ത് ട്രെയിന്‍ വരാത്തതിന് ദൈവത്തോട് നന്ദി അറിയിക്കുന്ന കമന്റുകളും ട്വീറ്റിന് താഴെ കാണാം. എന്നാല്‍ എവിടെ നിന്നുള്ള വീഡിയോ ആണിതെന്ന് വ്യക്തമല്ല.
Level crossing or the train line won’t stop this elephant to migrate. They remember their routes very well, passed from one generation to another. Interestingly, different techniques at both the ends. pic.twitter.com/VoINDiVB3C
— Susanta Nanda (@susantananda3) December 8, 2019















