Saudi Arabia

ദമാം മീഡിയ ഫോറം ഏകദിന ശില്‌പശാല ഡിസംബർ 20 ന്‌

ദമാം. ദമാം മീഡിയ ഫോറം പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾക്കായി ഏകദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന്‌ വൈകുന്നേരം 3മണിമുതൽ 8 മണിവരെ ദമാം ദാറുസ്സിഹ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. തല്പരരായ വ്യക്തികൾക്കും സ്ഥാപനങ്ങളിലെ പൊതു സമ്പർക്ക ഓഫീസർമാർക്കും രജിസ്റ്റർ ചെയ്യാം. വാർത്തയുടെ ഭാഷ, ഉറവിടം, സ്വഭാവം, ശേഖരണം, തയ്യാറക്കൽ, സാങ്കേതങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്‌ ശില്പശാല. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്കായി വെവ്വേറേ പരിശീലനം നടക്കും.

സാമൂഹിക മാധ്യമങ്ങളും മാധ്യമ സംവാദങ്ങളും ഉൾക്കൊള്ളുന്ന പുതിയ പ്രവണതകൾ, പ്രാദേശിക സംഘടനാ വാർത്തഴുത്തിലെ രീതികൾ എന്നിവയെക്കുറിച്ച് ശില്പശാലയിൽ ചർച്ച നടക്കും. മീഡിയ ഫോറത്തിന്റെ പൊതു സമ്പർക്ക പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടിയ്ക്ക് മാധ്യമ രംഗത്തെ പ്രഗത്ഭർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിലോ 055 693 7250 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടണമെന്ന് ദമാം മീഡിയ ഫോറം പ്രസിഡന്റ് ചെറിയാൻ കിടങ്ങന്നൂർ, ജനറൽ സെക്രട്ടറി അഷ്റഫ് ആളത്ത് അറിയിച്ചു

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close