ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഗ്രെഗ് മാത്യൂസിന് ജന്മദിനാശംസകളുമായി ഐസിസി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഗ്രെഗ് മാത്യൂസിന് ജന്മദിനാശംസകളുമായി ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2019, 10:28 am IST
FacebookTwitterWhatsAppTelegram

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍ ഗ്രെഗ് മാത്യൂസിന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആശംസകളര്‍പ്പിച്ചു. ഓസീസിന്റെ ഏറ്റവും മികച്ച മാച്ച് വിന്നറായാണ് മാത്യൂസ് ഒരു കാലത്ത് നിറഞ്ഞുനിന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 40 മുകളില്‍ ശരാശരി നിലനിര്‍ത്തിയിരുന്ന മാത്യൂസ് ഇന്ത്യക്കെതിരെ 1986 ലെ പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ 10 വിക്കറ്റും വീഴ്‌ത്തിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ടൈ ആയ രണ്ടാം ടെസ്റ്റ് എന്ന പ്രത്യേകതയും ആ മത്സരത്തിനുണ്ട്.

ന്യൂ സൗത്ത് വെയില്‍സ് താരമായി 1982ല്‍ ദേശീയ ക്രിക്കറ്റില്‍ വന്ന മാത്യൂസ് ഏറ്റവും മികച്ച ഓഫ് സ്പിന്നറും ഇടംകയ്യന്‍ ബാറ്റ്‌സ്മാനുമായിരുന്നു. ഓസീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്തെ ഏറ്റവും മികച്ചതാരമായ മാത്യൂസ് ദേശീയ ഹീറോ ആയി മാറി. 1985-86 വര്‍ഷങ്ങളിലെ ഇന്ത്യാ, ഇംഗ്ലണ്ട്, ന്യൂസിലാന്റ് ടീമുകള്‍ക്കെതിരെ മാത്യൂസ് കൊടുങ്കാറ്റായി മാറി.

ഇന്ത്യക്കെതിരെ ടൈ ആയ ടെസ്റ്റ് പരമ്പര അന്നത്തെ മദ്രാസിലാണ് നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 7 വിക്കറ്റിന് 574 എന്ന കൂറ്റന്‍ സ്‌ക്കോര്‍ പടുത്തുയര്‍ത്തി. ബാറ്റിംഗില്‍ മാത്യൂസ് 44 റണ്‍സാണെടുത്തത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 397ല്‍ അവസാനിച്ചു. മാത്യൂസ് 103 റണ്‍സിന് 5 വിക്കറ്റുകള്‍ കൊയ്തു. ഓസീസ് രണ്ടാമിന്നിംഗ്‌സില്‍ 170ന് 5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെ ഇന്ത്യയുടെ ലക്ഷ്യം 348 റണ്‍സായി. ശ്രീകാന്തിനേയും മൊഹീന്ദര്‍ അമര്‍നാഥിനേയും ചന്ദ്രകാന്ത് പണ്ഡിറ്റിനേയും പുറത്താക്കി മാത്യൂസ് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. 200ന് 2 എന്ന ശക്തമായ നിലയില്‍ നിന്ന് 291ന് 6 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എന്നാല്‍ അവേശകരമായ അന്ത്യം വരാനിരിക്കുകയായിരുന്നു.

ഇന്ത്യ 9ന് 344ല്‍ എത്തിനില്‍ക്കേ 40-ാം ഓവര്‍ എറിയാന്‍ മാത്യൂസ് എത്തി. ക്രീസില്‍ രവിശാസ്ത്രിയും അവസാന ബാറ്റ്‌സ്മാനായി മനീന്ദര്‍ സിംഗും. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് കേവലം 4 റണ്‍സ് മാത്രം. ആദ്യ പന്തില്‍ ശാസ്ത്രിക്ക് റണ്‍സ് നേടാനായില്ല. രണ്ടാം പന്തില്‍ രണ്ടു റണ്‍സ്.മൂന്നാം പന്തില്‍ ഒരു റണ്‍സ് എടുത്തതോടെ സ്‌ക്കോര്‍ തുല്യമായി. എന്നാല്‍ മനീന്ദറായിരുന്നു മാത്യൂസിനെ നേരിടേണ്ടിയിരുന്നത്. നാലാം പന്തില്‍ ഒന്നും ചെയ്യാനാകാതെ മനീന്ദര്‍ കുഴങ്ങി. അഞ്ചാം പന്തില്‍ മനീന്ദറെ വിക്കറ്റിന് മുന്നില്‍കുടുക്കി മാത്യൂസ് ചരിത്രം കുറിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ മാത്യൂസ് 146 റണ്‍സിന് 5 വിക്കറ്റ് നേട്ടം വീണ്ടും സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ ഏറ്റവും ആവേശകരമായ ടെസ്റ്റുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. മാത്യൂസെന്ന താരവും അലന്‍ബോര്‍ഡറെന്ന ക്യാപ്റ്റനുമടങ്ങുന്ന ഓസീസ് നിര അതോടെ ക്രിക്കറ്റില്‍ വന്‍ ആധിപത്യവും നേടി.

ShareTweetSendShare

More News from this section

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies