ശ്രീനഗര്‍: ജമ്മുകശ്മീരിലെ റംമ്പാനിലുണ്ടായ മലയിടിച്ചിലില്‍ സൈനിക ഉദ്യോഗസ്ഥനും ഡ്രൈവറും മരിച്ചു. സിആര്‍പിഎഫ് ഡിഐജി ശൈലേന്ദ്ര വിക്രം സിംഗും ഡ്രൈവറുമാണ് മരിച്ചത്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്.
ദിഗ്ഡോലെയിലെ ഹൈവേയിലുടെ സഞ്ചരിക്കവെ ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് മുകളിലേക്ക് വലിയ മല ഇടിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സൈനികനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി 7.45നാണ് അപകടം നടന്നത്.
1992 ലാണ് ശൈലേന്ദ്ര സൈനികനായത്. തുടക്കം മുതലേ ശ്രീനഗറിലാണ് ജോലിചെയ്തത്. തുടര്‍ന്ന് അസമിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ 210 കോബ്രാ ഗ്രൂപ്പിലും സജീവമായിരുന്നു. മികച്ച സൈനികനേയും കരുത്തനായ ഉദ്യോഗസ്ഥനേയുമാണ് നഷ്ടപ്പെട്ടതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.















