വിശാഖപട്ടണം: വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രയാന്‍ ലാറയുടെ വിലയിരുത്തല്‍. ഒപ്പം ഇന്ത്യന്‍ ടീമിനെ ദീര്‍ഘകാലം നയിക്കാന്‍ ലോകേഷ് രാഹുലിനാകുമെന്നു ലാറ പ്രവചിച്ചു.
‘ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റക്ക് ജയിപ്പിക്കാനറിയുന്ന, എതിരാളികളില്‍ നാശം വിതക്കുന്ന കോഹ്‌ലിയുടെ കളിക്കളത്തിലെ സമീപനം ഫുട്‌ബോള്‍ മൈതാനത്ത് നാശം വിതക്കുന്ന റൊണാള്‍ഡോക്ക് സമാനമാണ്.ബാറ്റിംഗില്‍ അതിശയകരമായ വേഗമാണ് വിരാടിലൂടെ ക്രിക്കറ്റ് ലോകം കാണുന്നത് ‘ ലാറ പറഞ്ഞു.
കോഹ്‌ലിയുടെ സമര്‍പ്പണമാണ് കളി മാറ്റുന്നത്. പ്രതിഭയില്‍ രാഹുലും രോഹിതും കോഹ്‌ലിയേക്കാള്‍ മിടുക്കരായിരിക്കാം പക്ഷെ കളിയോടുള്ള സമീപനം വിരാടിനെ അപകടകാരിയായ ബാറ്റ്‌സ്മാനാക്കുന്നതായും ലാറ വിലയിരുത്തി.















