ന്യൂമോണിയയ്ക്ക് കാരണമായത് മീൻ തല . ഖത്തറിൽ നിന്നെത്തിയ 52 കാരനായ രോഗിയുടെ ശ്വാസകോശത്തിൽ നിന്നാണ് മീൻ തല നീക്കം ചെയ്തത് . വർഷങ്ങളായി അലട്ടിയിരുന്ന ശ്വാസതടസ്സത്തിൽ നിന്നും , ന്യൂമോണിയയിൽ നിന്നും ആശ്വാസം നേടാനാണ് ഖത്തർ സ്വദേശി കൊച്ചി അമൃതയിൽ ചികിത്സ തേടിയെത്തിയത് .
മുൻപ് പല തവണ ഖത്തറിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായിരുന്നില്ല . അമൃതയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീൻ തല നീക്കം ചെയ്തത് .
ശ്വാസകോശത്തിൽ ഇത് ഏറെ നാളായി കിടന്നതാണ് ഇടയ്‌ക്കിടെ ന്യൂമോണിയ ഉണ്ടാകാൻ കാരണമെന്ന് ഡോ ടിങ്കു ജോസഫ് പറഞ്ഞു . ശസ്ത്രക്രിയയ്‌ക്ക് ശേഷം രോഗി പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തു .















