ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെയാണ് നാല് ഗോളുകളും പിറന്നതെന്നതും ശ്രദ്ധേയം.
ആന്ദ്രേ ഷെംബ്രി, ലല്ലിയൻസുവാല ചങ്‌തെ, നെറിജുസ് വാൽസ്‌കിസ് എന്നിവർ ചെന്നൈയ്‌ക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി നായകൻ ബർത്തലോമിയ ഓഗ്ബച്ചെയാണ് തിരിച്ചടിച്ചത്. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് ചെന്നൈയ്‌ക്ക് 9 പോയിന്റും 9 മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് ഏഴ് പോയിന്റുമാണുള്ളത്.
ഈ മാസം 28 ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റണഡാണ് എതിരാളികൾ.















