ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നടക്കും.വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സ്, 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനായുള്ള ലേലത്തില്‍ പങ്കെടുക്കുക എന്നിവയാണ് പ്രധാനമായും ചര്‍ച്ചചെയ്യുക എന്നാണ് അറിയാന്‍ കഴിഞ്ഞത്.
രണ്ടുവര്‍ഷത്തിനകം 2022ലാണ് ബ്രിട്ടണിലെ ബര്‍മിംഗഹാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഇതിനിടെ 2026ലെ ഗെയിംസിന്റെ ആതിഥേയരാകാന്‍ ഇന്ത്യമുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഇതിനിടെ ഇന്ത്യയുടെ ഷൂട്ടിംഗ് താരങ്ങളെ അയോഗ്യരാക്കിയതിന്റെ പേരില്‍ 2022ലെ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ആവശ്യം രേഖാമൂലം കേന്ദ്രകായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചതായി ഒളിമ്പിക്‌സ് പ്രസിഡന്റ് നരീന്ദര്‍ ബത്ര അറിയിച്ചു. 2023ല്‍ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി യോഗത്തിന് ഇന്ത്യ വേദിയൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.















